NEWS UPDATE

6/recent/ticker-posts

സുഹൃത്തിന്റെ വീട്ടിൽ വിഷു ആഘോഷിച്ച് മടങ്ങിയ യുവാക്കൾ ഡിവൈഡറിൽ ബൈക്ക് ഇടിച്ച് മരിച്ചു

നീലേശ്വരം : നീലേശ്വരത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നീലേശ്വരം അടുക്കത്ത് പറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടം. കല്യാൺ റോഡ് സ്വദേശികളായ അരുൺകുമാർ (23), ശ്രീരാഗ് (22)എന്നിവരാണ് മരിച്ചത്.[www.malabarflash.com]


വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരേയും ഉടനെ നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments