Top News

ക്ഷേത്രത്തിൽ എത്തിക്കാനായി വീട്ടുമുറ്റത്ത് മുറിച്ച് വച്ച വാഴയിലക്കെട്ട് മോഷ്ടിച്ചു

നീലേശ്വരം: പലതരം മോഷണം കേട്ടിട്ടുണ്ട്. ആഭരണങ്ങളും പണവും എന്തിന് വാഴക്കുല വരെ മോഷണം പോയതും വാർത്തകളിൽ ഇടം പിടിക്കാറുണ്ട് . എന്നാൽ ഇപ്പോഴിതാ കേട്ടാൽ അമ്പരന്ന് പോകുന്ന തരത്തിലുളള മോഷണമാണ് കാസറകോട്  നീലേശ്വരം സ്വദേശിക്ക് നേരിടേണ്ടിവന്നത്. നീലേശ്വരം സ്വദേശി ചന്ദ്രന്റെ വീട്ടുമുറ്റത്ത് മുറിച്ചുവച്ച 800 വാഴയിലയുടെ കെട്ടാണ് കള്ളൻ കൊണ്ടുപോയത്.[www.malabarflash.com]


ഹോട്ടലുകളിൽ വാഴയില നൽകുന്ന ബിസിനസാണ് ചന്ദ്രന്റെ മകൻ മിനിഷിനുള്ളത്. നീലേശ്വരം മന്ദംപുറം കാവിൽ നൽകുന്നതിനായി മിനിഷ് മുറിച്ച് വച്ച വാഴയിലയാണ് മോഷണം പോയത്. ആവശ്യക്കാരുണ്ടാകുമെന്നും എന്നാൽ മോഷ്ടിച്ച് കൊണ്ടുപോകുമെന്ന് കരുതിയില്ലെന്നുമാണ് വീട്ടുകാർ പറയുന്നത്. വാഴയിലയായത് കൊണ്ട് തന്നെ പോലീസിൽ പരാതിപ്പെടേണ്ടെന്ന നിലപാടിലാണ് വീട്ടുകാർ.

Post a Comment

Previous Post Next Post