Top News

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഴ്സ് കാറിടിച്ച് മരിച്ചു

കണ്ണൂർ: കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം വാഹനം ഇടിച്ച് നഴ്സ് മരിച്ചു. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സ് പി ആർ രമ്യയാണ്(36) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം.[www.malabarflash.com]


ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച സംസ്കരിക്കും. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post