NEWS UPDATE

6/recent/ticker-posts

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

ഒഹിയോ: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര(24)യാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഫ്യുവൽ സ്റ്റേഷനിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. അക്രമിയെ പിടികൂടാനായിട്ടില്ല.[www.malabarflash.com]

അമേരിക്കയിൽ മാസ്റ്റർ ഡി​ഗ്രിക്ക് പഠിക്കുകയായിരുന്നു സയീഷ്. ഇയാൾ യുഎസിലെ ഒരു ഫ്യുവൽ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് അക്രമി സയീഷിന് നേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. 

വെടിയേറ്റ ഉടൻ തന്നെ സയീഷിനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. അക്രമിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.  അക്രമിയെ പിടികൂടാനായി തിരച്ചിൽ നടത്തിവരികയാണ്.

Post a Comment

0 Comments