NEWS UPDATE

6/recent/ticker-posts

ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളം; മുക്കാൽ ലിറ്ററിന് വില 45 ലക്ഷം

മുക്കാൽ ലിറ്റർ വെള്ളത്തിന് 45 ലക്ഷം രൂപയോ? കേൾക്കുമ്പോൾ പലരും മൂക്കത്ത് വിരൽ വെച്ചേക്കാം. എന്നാൽ ഇത് സത്യമാണ്. വിലയിൽ മാത്രമല്ല, പേരിലുമുണ്ട് അൽപം കനം. അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്നാണ് ഈ വെള്ളത്തിന്റെ പേര്. 750 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് 45 ലക്ഷമാണ് വില. ​ഗിന്നസ് ബുക്കിൽ വരെ ഈ വെള്ളം ഇടം നേടിയിട്ടുണ്ട്.[www.malabarflash.com]


24 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഈ വെള്ളക്കുപ്പി നിര്‍മിച്ചിരിക്കുന്നത്. അക്വാ ഡി ക്രിസ്റ്റല്ലോയിൽ ഭൂമിയിലെ മൂന്ന് വ്യത്യസ്ത പോയിന്റുകളിൽ നിന്നുള്ള വെള്ളമാണ് ചേർത്തിരിക്കുന്നത്. ഫ്രാൻസിലും ഫിജിയിയും ഐസ്‌ലാൻഡിൽ നിന്നുമാണ് വെള്ളം ശേഖരിച്ചിരിക്കുന്നത്. അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ സാധാരണ കുടിവെള്ളത്തേക്കാൾ ഊർജം നൽകുമെന്നും പറയപ്പെടുന്നു.

2010 മാർച്ച് 4-ന്, ഒരു കുപ്പി അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഇ മോഡിഗ്ലിയാനി 60,000 ഡോളറിന് (ഏകദേശം 49 ലക്ഷം രൂപ) ലേലത്തിൽ വിറ്റുപോയിരുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബോട്ടില്‍ ഡിസൈനര്‍ ഫെര്‍ണാണ്ടോ അല്‍തമിറാനോ ആണ് ഈ വെള്ളക്കുപ്പി ഡിസൈൻ ചെയ്തിരിക്കുന്നത്. ഹെൻറി IV ഡുഡോഗ്നൺ ഹെറിറ്റേജ് (Henri IV Dudognon Heritage) എന്ന മദ്യം നിറച്ച, ലോകത്തിലെ ഏറ്റവും വിലകൂടിയ വാട്ടർ ബോട്ടിലും അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്.

കോന നിഗരി (Kona Nigari) എന്ന ജപ്പാനിലെ ഒരു തരം കുടിവെള്ളവും ഇത്തരത്തിൽ വിലയേറിയതാണ്. സമുദ്രനിരപ്പിൽ നിന്ന് ആയിരക്കണക്കിന് അടി താഴ്ചയിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. ജലത്തിന്റെ ആഴത്തിൽ കാണപ്പെടുന്ന ചില ധാതുക്കൾ ഈ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു എന്നും പറയപ്പെടുന്നു.

മറ്റൊരു ജപ്പാനിസ് ബ്രാന്‍ഡായ ഫില്ലിക്കോയുടെ കുപ്പിവെള്ളത്തിന് 219 ഡോളര്‍ രൂപയാണ് വില. മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഈ കുപ്പികളില്‍ നിറയ്ക്കുന്ന വെള്ളം ഒസാക്കയ്ക്കടുത്തുള്ള റോക്കോ പര്‍വതങ്ങളില്‍ നിന്നാണ് ശേഖരിച്ചിരിക്കുന്നത്.

Post a Comment

0 Comments