Top News

കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് രാഷ്ട്രീയ പാഠശാല തുടങ്ങും

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് മണ്ഡലം എക്സിക്യൂട്ടീവ് മീറ്റിംഗ് 'പ്ലാൻ 25' ക്യാമ്പ് സമാപിച്ചു. സങ്കീർണതകൾ നിറഞ്ഞ പുതിയ കാലത്തെ വെല്ലുവിളികളെ അതിജയിച്ച് സംഘടന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വാർഡ് തലം മുതലുള്ള ജനപ്രതി ധിനികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, വനിതകൾ, തൊഴിലാളികൾ, പ്രവാസികൾ എന്നീ ഘടകങ്ങളിലെ പ്രധാന പാർട്ടി പ്രവർത്തകർക്ക് പ്രത്യേക രാഷ്ട്രീയ പരിശീലന ക്ലാസുകൾ നൽകുന്നതിന് വേണ്ടി രാഷ്ട്രീയ പാഠശാലയ്ക്ക് തുടക്കം കുറിക്കാൻ കാസർകോട് മണ്ഡലം എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.[www.malabarflash.com]

വർക്കിംഗ് ഗ്രൂപ്പ് ചർച്ചയിലെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പേരായ്മകൾ പരിഹരിച്ച് മണ്ഡലം കമ്മിറ്റിയുടെ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്ക് കർമ്മ പദ്ധതികൾക്ക് രൂപം നൽകാനും തീരുമാനമായി.

റംസാനിലെ റിലീഫ് പ്രവർത്തനം വാർഡുകളിൽ ശക്തമാക്കാനും മുൻസിപ്പൽ പഞ്ചായത്ത് ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. വെൽഫിറ്റ് മാനറിലെ ടി.ഇ.അബ്ദുള്ള നഗറിൽ യു.എ.യി കെ.എം.സി.സി. കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാൻ യഹ് യ തളങ്കര പതാക ഉയർത്തി.
പ്രസിഡന്റ് മാഹിൻ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എം. ഇഖ്ബാൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ചരിത്രവും സമീപനവും എന്ന വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി ക്ലാസ് എടുത്തു.

ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ , ട്രഷറർ പി.എം. മുനീർ ഹാജി, എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി,കെ.ബി കുഞ്ഞാമു ഹാജി, അഷ്റഫ് എടനീർ, ഹാഷിം കടവത്ത്, നാസർ ചായിന്റടി സി.എ.അബ്ദുൽ റഹിമാൻ, എം.എ.എച്ച്. മഹമൂദ്, ടി.ഇ മുഖ്താർ, കെ.എ അബ്ദുല്ല കുഞ്ഞി, എസ്. മുഹമ്മദ്, നാസർ ചെർക്കളം, കെ.എം.ബഷീർ, ഹമീദ് ബെദിര, ജലീൽ എരുതുംകടവ്, ഇഖ്ബാൽ പി.എ. ചേരൂർ, അൻവർ ചേരങ്കൈ, സിദ്ധീഖ് ബേക്കൽ, അഡ്വ: ബി.കെ.ഷംസുദ്ധീൻ, മജീദ് പട്ട്ള, അൻവർ ഓസോൺ, അബ്ദുല്ല ചാൽക്കര, എം.എ. ഹാരിസ്, അലി തുപ്പക്കൽ, ബി.ടി.അബ്ദുല്ല കുഞ്ഞി, എസ്.കെ.അബ്ബാസ് അലി, എൻ.എച്ച്.മുഹമ്മദ്, മൂസാബി ചെർക്കള, ഇ.അബൂബക്കർ ഹാജി, അഡ്വ: ബേവിഞ്ച അബ്ദുല്ല, എൻ.എ.അബൂബക്കർ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, സഹീർ ആസിഫ്, റഫീക്ക് കേളോട്ട്, എം.എ. നെജീബ്, സിദ്ധീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, അനസ് എതിർ ത്തോട്,
കെ.എം.അബ്ദുൽ റഹിമാൻ , അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി കടവത്ത്, മുനീർ പി.ചെർക്കള, ഹമീദ് നെക്കര, മൂസാ ഹാജി, ചേരൂർ, മഹമൂദ് കുഞ്ഞിക്കാനം, ഹനീഫ് കരിങ്ങപ്പളം, എ.എ.ജലീൽ, മുഹമ്മദ് കുഞ്ഞി എരിയാൽ, അബ്ദുൽ റഹിമാൻ ഹാജി പട്ട്ള, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, അഹമ്മദ് ഇഖ്ബാൽ സി.എ, എ.എസ്.അഹ്മദ് മാന്യ, കെ. അസീസ് ഹാജി, സി.എ. ഷരീഫ് കാറഡുക്ക, എ.എം.അബ്ദുല്ല കുഞ്ഞി കാറഡുക്ക, അബൂബക്കർ മാർപ്പ നടുക്ക, കെ. ഇഖ്ബാൽ കിന്നിം ഗാർ, കാദർ ബദ്രിയ, സാഹിന സലീം,നജ്മ അബ്ദുൽകാദർ, അഡ്വ: സമീറ ഫൈസൽ, ഷാനിഫ് നെല്ലിക്കട്ട, അൻ സാഫ് കുന്നിൽ, മുത്തലിബ് പാറക്കെട്ട്, സക്കീല മജീദ്, സാഹിറ മജീദ്, ഗഫൂർ തളങ്കര, ഇ.ആർ. ഹമീദ്, പങ്കെടുത്തു.

Post a Comment

Previous Post Next Post