Top News

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി; സിപിഎം എംഎല്‍എ അയോഗ്യന്‍

കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.[www.malabarflash.com]


പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി.കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

പരിവര്‍ത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നാണ് അയോഗ്യതയായി പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.കുമാറിന്റെ ആവശ്യം കോടതി തള്ളി. 2021-ലെ തിരഞ്ഞെടുപ്പില്‍ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.രാജ വിജയിച്ചിരുന്നത്. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നത്. ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതോടെ സഭയില്‍ എല്‍ഡിഎഫ് അംഗബലം 99ല്‍ നിന്ന് 98 ആകും.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് രാജ ഹാജരാക്കിയെന്നാണ് കോണ്‍ഗ്രസ് ഹര്‍ജിയിലെ പ്രധാന പരാതി. ധാര്‍മികതയുടെ വിജയമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിച്ചത്. സിപിഎം ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ഹൈക്കോടതി വിധിക്കെതിരെ സിപിഎമ്മും എ.രാജയും അപ്പീല്‍ നല്‍കിയേക്കും.

Post a Comment

Previous Post Next Post