Top News

ചിത്താരി ഡയാലിസിസ് സെന്റർ; 'കാരുണ്യത്തിന് ഒരു കൈതാങ്ങ്' പദ്ധതി ഉദ്ഘാടനം ചെയ്തു

ചിത്താരി: പാവപ്പെട്ട രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന  സൗത്ത് ചിത്താരിയിലെ ചിത്താരി ഡയാലിസിസ് സെന്ററിന്റെ  'കാരുണ്യത്തിന് ഒരു കൈതാങ്ങ്' പദ്ധതിയുടെ റംസാൻ മാസത്തിലെ ഫണ്ട് ശേഖരണ ഉദ്ഘാടനം നടന്നു.[www.malabarflash.com]  

ചിത്താരിയിലെ മുബാറക്  ട്രാവൽസ് മാനേജിങ്ങ് പാട്ട്ണർ ഷരീഫ് മുബാറക്കിൽ നിന്ന്  ആദ്യ ഫണ്ട്  ഏറ്റ് വാങ്ങി  സൗത്ത് ചിത്താരി മുസ്ലീം ജമാ അത്ത് വൈസ് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. 

ചടങ്ങിൽ  ഡയാലിസിസ് സെന്റെർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ്,  ജമാഅത്ത് കമ്മിറ്റി ട്രഷറർ ബഷീർ മാട്ടുമ്മൽ, ജോ : സെക്രട്ടറി അബ്ദുള്ള ഹാജി ജിദ്ധ, റഷീദ് കൂളിക്കാട്, ട്രാവൽസ് പാട്ണർ പ്രിജിത്ത് എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post