Top News

കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ കാസർകോട് ജില്ല കൺവെൻഷൻ ശനിയാഴ്ച

ഉദുമ: കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ കാസർകോട് ജില്ല കൺവെൻഷൻ 2023 മാർച്ച് 11 ശനിയാഴ്ച കളനാട് കെ എച്  ഹാള്ളിൽ വെച്ച് നടക്കും.[www.malabarflash.com]


രാവിലെ 10 മണിക്ക് സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി,  കെ.വി. രാജൻ ഉദ്ഘാടനം ചെയ്യും.  ജില്ല പ്രസിഡണ്ട്  ഹരീഷ് പി. നായർ അദ്ധ്യക്ഷത വഹിക്കും. 

സി.ഒ.എ നീലേശ്വരം മേഖല സെക്രട്ടറി ബൈജുരാജ് സി.പി അനുശോചന പ്രമേയം അവതരിപ്പിക്കും.  ജില്ല സെക്രട്ടറി അജയൻ എം.ആർ ജില്ല റിപ്പോർട്ടും, സി.സി.എൻ ചെയർമാൻ കെ . പ്രദീപ്കുമാർ ഭാവി പദ്ധതികളുടെ റിപ്പോർട്ടും അവതരിപ്പിക്കും. 

സി.ഒ.എ സംസ്ഥാന സെക്രട്ടറി നിസാർ കോയപറമ്പൻ, കെ.സി.സി.എൽ എം. ലോഹിതാക്ഷൻ  തുടങ്ങിയവർ സംബന്ധിക്കും.

സ്വാഗത സംഘം ചെയർമാൻ ഷുക്കൂർ കോളിക്കര സ്വാഗതവും,  സി.ഒ.എ മേഖല സെക്രട്ടറി സുനിൽകുമാർ നന്ദിയും പറയും. 

Post a Comment

Previous Post Next Post