Top News

ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാന്‍ അയൽപക്കത്തെ 7 വയസുകാരിയെ ബലിനല്‍കി; യുവാവ് അറസ്റ്റിൽ

കൊല്‍ക്കത്ത: ഗര്‍ഭിണിയായ ഭാര്യ പൂര്‍ണആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ അയല്‍പക്കത്തെ ഏഴുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. സംഭവത്തിൽ അലോക് കുമാർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാളിലെ തില്‍ജലയിൽ ഞായറാഴ്ചയാണ് സംഭവം. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ഇയാൾ പെണ്‍കുട്ടിയെ ബലി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]


തുടർച്ചയായി ഭാര്യയുടെ ഗർഭം അലസിയതിനെ തുടർന്ന് അലോക് കുമാർ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ഇയാള്‍ അയൽവാസിയായ കുട്ടിയെ ബലി നല്‍കുകയായിരുന്നു. ബിഹാര്‍ സ്വദേശിയാണ് പ്രതി അലോക് കുമാർ.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ കെട്ടിടപരിസരത്തുനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ സൂചനകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്നും കുട്ടി ലൈംഗികപീഡനത്തിന് ഇരയായോ എന്നകാര്യവും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post