Top News

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപ്പിടിച്ചു, തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ 6 വാഹനങ്ങള്‍ കത്തിനശിച്ചു

കൊല്ലം: രണ്ടാംകുറ്റിയില്‍ നാല് ഇരുചക്രവാഹനങ്ങളും കാറും ഓട്ടോറിക്ഷയും കത്തിനശിച്ചു. രണ്ടാംകുറ്റിക്ക് സമീപം കോയിക്കല്‍ ജംഗ്ഷനിലാണ് സംഭവം.[www.malabarflash.com]


ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ബൈക്കിനാണ് സംഭവസ്ഥലത്തുവച്ച് ആദ്യം തീപ്പിടിച്ചത്. യാത്രക്കാരന്‍ ബൈക്ക് നിര്‍ത്തി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും തീപ്പിടിച്ചത്.

ബുള്ളറ്റ് ബൈക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുള്ള പള്ളിയിലെത്തിയ വിശ്വാസികളുടെ വാഹനങ്ങളാണ് കത്തിനശിച്ചത്. നാല് അ​ഗ്നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Post a Comment

Previous Post Next Post