Top News

പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച സംഭവം; സിപിഐഎം പാക്കം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഉദുമ: സിപിഐഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശമയച്ച സംഭവത്തെ തുടർന്നാണ നടപടി. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം.[www.malabarflash.com]

 സംഭവം പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്നാണ് പാർട്ടി ഏരിയാ കമ്മിറ്റി പുറത്താക്കൽ തീരുമാനമെടുത്തത്. ശബ്ദ സന്ദേശം പുറത്തുവന്നതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയുൾപ്പടെ മുതിർന്ന നേതാക്കളുമായി ഏരിയാ കമ്മിറ്റിയുടെ സെൻ്റർ കമ്മിറ്റി യോഗം ചേർന്നു.

രാഘവനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു ജില്ലാ നേതൃത്വം സെൻ്റർ കമ്മിറ്റി മീറ്റിങ്ങിൽ ഉന്നയിച്ച പ്രധാന ആവശ്യം. തുടർന്നുളള ചർച്ചയിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കൽ നടപടി സ്വീകരിച്ചത്. കൂടാതെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും രാഘവനെ പുറത്താക്കാനും യോഗത്തിൽ തീരുമാനിച്ചു. ഞായറാഴ്ച പുതിയ ലോക്കൽ കമ്മിറ്റി യോഗം നടക്കും. യോഗത്തിൽ പുതിയ ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കും. 

മൂന്ന് ദിവസം മുമ്പായിരുന്നു പാർട്ടിയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ രാഘവൻ്റെ അശ്ലീല ശബ്ദ സന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് രാഘവൻ. കേസിൻ്റെ വിചാരണയ്ക്ക് വേണ്ടി കൊച്ചിയിലേക്ക് കൊണ്ടുന്നതിനിടയിൽ വനിതാനേതാവിനയച്ച സന്ദേശം മാറിയാണ് ഗ്രൂപ്പിലേക്ക് അയച്ചത്. സംഭവം വിവാദമായപ്പോൾ നമ്പർ മാറിയതാണെന്നും ഭാര്യക്കയച്ച സന്ദേശമാണെന്നും രാഘവൻ പറഞ്ഞു.

Post a Comment

Previous Post Next Post