Top News

ദിശമാറിയെത്തിയ സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് ബി.ടെക് വിദ്യാർഥിനി മരിച്ചു

ഫറോക്ക്: അമിത വേഗതയിൽ ദിശമാറിയെത്തിയ സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് ബി.ടെക് വിദ്യാർഥിനി മരിച്ചു. പാളയം റോഡ്, ഐശ്വര്യ മെറ്റൽസ് ഉടമ മോഡേൺ ബസാർ പാറപ്പുറം ക്ഷേത്ര റോഡിൽ അൽ ഹൈർ വീട്ടിൽ സുഹറാസിൽ കെ.എം. റഷീദിന്‍റെ മകൾ റഫറഷീദ് (21) ആണ് മരിച്ചത്.[www.malabarflash.com]


ശനിയാഴ്ച വൈകീട്ട് ഏഴിനാണ് അപകടം. കോഴിക്കോട് നിന്നും മണ്ണൂരിലേക്ക് വരികയായിരുന്ന ദേവി ക്യഷ്ണ ബസ്സ് അമിത വേഗതയിൽ ദിശതെറ്റിച്ച് വന്നാണ് അപകടം വരുത്തിയത്. മുക്കം കെ.എം.സി.ടി എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായ റഫ മോഡേൺ ബസാറിൽ നിന്നു പാറപ്പുറം റോഡിലേക്ക് കടക്കാനായി സ്കൂട്ടറുമായി നിൽക്കുമ്പോഴാണ് ബസ്സ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസ്സിന്‍റെ പിൻചക്രത്തിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ റഫ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാതാവ്: ഹൈറുന്നീസ എന്ന നിഷ സഹോദരങ്ങൾ: റഷറഷീദ്, റനാൻ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ഖബറടക്കം ഞായറാഴ്ച മാത്തോട്ടം പള്ളിയിൽ നടക്കും. നല്ലളം പൊലീസ് സ്ഥലത്തെത്തി. മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിശമന സേന റോഡ് ശുചീകരിച്ചു.

Post a Comment

Previous Post Next Post