Top News

തച്ചങ്ങാട് സ്കുളിൽ പുതുതായി നിർമ്മിച്ച 5 ക്ലാസ്സ് മുറിയോടു കൂടിയ കെട്ടിടവും ഭക്ഷണ ശാലയും ഉദ്ഘാടനം ചെയ്തു

ബേക്കൽ: തച്ചങ്ങാട് ഗവ:ഹൈസ്കൂളിന് കാസറകോട് വികസന പാക്കേജിൽ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ 5 മുറി കെട്ടിടത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഭക്ഷണ ഹാളിന്റെയും ഉദ്ഘാടനം  സ്കൂളിൽ നടന്നു.[www.malabarflash.com]

ക്ലാസ്സ് മുറി കെട്ടിടത്തിൻ്റെ ഉദ്ഘാടനം മണ്ഡലം എംഎൽഎ അഡ്വ. സി എച്ച് കുഞ്ഞമ്പു നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ സ്കൂളിനായി തുറന്നുകൊടുത്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരൻ.എം അധ്യക്ഷത വഹിച്ചു. 

തളിപ്പറമ്പ് എ ഇ ഒ ആയി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന സ്കൂൾ പ്രധാനധ്യാപകൻ കെ മനോജ് കുമാറിന് യാത്രയയപ്പ് നൽകി. സമയബന്ധിതമായി കെട്ടിടം പണി പൂർത്തിയാക്കിയ കരാറുകാരെ ചടങ്ങിൽ ആദരിച്ചു. 

പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.മണികണ്ഠൻ, ഗ്രാമ പഞ്ചായത്തംഗം കുഞ്ഞബ്ദുള്ള മൗവ്വൽ, ബേക്കൽ എഇഒ സുരേശൻ പി കെ, റിട്ട. ഡിവൈഎസ്പി ദാമോദരൻ, സ്കൂൾ വികസന സമിതി ചെയർമാൻ വി വി സുകുമാരൻ, മദർ പിടിഎ പ്രസിഡണ്ട് ഖദീജ മുനീർ,  സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും സീനിയർ അസിസ്റ്റന്റ് വിജയകുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post