NEWS UPDATE

6/recent/ticker-posts

സാമൂഹ്യവിരുദ്ധര്‍ക്കെതിരായ പോലീസ് നടപടി: 3,501 സ്ഥലങ്ങളില്‍ പരിശോധന, അറസ്റ്റിലായത് 2,507 പേര്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സാമൂഹിക വിരുദ്ധര്‍ക്കെതിരായ പോലീസ് നടപടിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 2,507 പേര്‍. ശനിയാഴ്ച മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 3,501 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.[www.malabarflash.com]


ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി നടന്ന തിരച്ചിലില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവിടെ കരുതല്‍ തടങ്കല്‍ അടക്കം 270 പേരെ അറസ്റ്റ് ചെയ്തു. 217 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 22 കേസുകളില്‍ 63 ആറസ്റ്റുകളാണ് രേഖപ്പെടുത്തിയത്.

കൊല്ലം സിറ്റി 51, കൊല്ലം റൂറല്‍ 110, പത്തനംതിട്ട 32, ആലപ്പുഴ 134, കോട്ടയം 133, ഇടുക്കി 99, എറണാകുളം സിറ്റി 105, എറണാകുളം റൂറല്‍ 107, തൃശൂര്‍ സിറ്റി 151, തൃശൂര്‍ റൂറല്‍ 150, പാലക്കാടും മലപ്പുറത്തും 168, കോഴിക്കോട് സിറ്റി 90, കോഴിക്കോട് 182, വയനാട് 112, കണ്ണൂര്‍ സിറ്റി 136, കണ്ണൂര്‍ റൂറല്‍ 135, കാസര്‍കോട് 111 എന്നിങ്ങനയാണ് കരുതല്‍ തടങ്കലടക്കം അറസ്റ്റ്. 

തിരുവനന്തപുരം സിറ്റി 22, തിരുവനന്തപുരം റൂറല്‍ 217, കൊല്ലം സിറ്റി 30, കൊല്ലം റൂറല്‍ 104, ആലപ്പുഴ 64, കോട്ടയം 90, എറണാകുളം സിറ്റി 49, എറണാകുളം റൂറല്‍ 37, തൃശൂര്‍ സിറ്റി 122, തൃശൂര്‍ റൂറല്‍ 92, പാലക്കാട് 130, മലപ്പുറം 53, കോഴിക്കോട് സിറ്റി 69, കോഴിക്കോട് റൂറല്‍ 143, വയനാട് 109, കണ്ണൂര്‍ സിറ്റി 130, കണ്ണൂര്‍ റൂറല്‍ 127, കാസര്‍കോട് 85 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഇടുക്കിയിലും പത്തനംതിട്ടയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Post a Comment

0 Comments