Top News

വയനാട്ടുകാരി മിന്നു മണി വനിത പ്രീമിയർ ലീഗ് കളിക്കും; ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത് 30 ലക്ഷത്തിന്

മുംബൈ: പ്രഥമ വനിത ഐ.പി.എല്ലിൽ (ഡബ്ല്യു.പി.എൽ) മലയാളി താരം മിന്നു മണി ഡൽഹി ക്യാപിറ്റൽസിനായി കളിക്കും. ആവേശകരമായ താരലേലത്തിൽ 30 ലക്ഷം രൂപക്കാണ് വയനാട്ടുകാരിയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. വനിത ഐ.പി.എല്ലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു.[www.malabarflash.com]


പത്ത് ലക്ഷം രൂപയായിരുന്നു ഓൾ റൗണ്ടറായ മിന്നുവിന്‍റെ അടിസ്ഥാന വില. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകളും മിന്നുവിനായി രംഗത്തുണ്ടായിരുന്നു. കേരളത്തിൽനിന്ന് ഇന്ത്യൻ വനിത എ ടീമിലെത്തുന്ന ആദ്യ ആദിവാസി പെൺകുട്ടിയാണ് മിന്നു മണി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ജൂനിയർ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം, യൂത്ത് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം, പ്രോമിസിങ് പ്ലെയർ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. നേരത്തെ, മറ്റൊരു മലപ്പുറം തിരൂർ സ്വദേശിന് സി.എം.സി നജ്‌ല അണ്‍സോള്‍ഡായിരുന്നു.

നജ്‌ല ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്നു. ഓഫ് സ്പിന്നർ കൂടിയായ 23കാരി കേരളത്തിനായി അണ്ടർ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചിട്ടുണ്ട്.മാനന്തവാടി ഒണ്ടയങ്ങാടി മണി–വസന്ത ദമ്പതികളുടെ മകളാണ് മിന്നു മണി. പിതാവ് കൈപ്പാട്ട് മാവുംകണ്ട മണി കൂലിപ്പണിക്കാരനാണ്. അമ്മ വസന്ത. സഹോദരി നിമിത.

Post a Comment

Previous Post Next Post