NEWS UPDATE

6/recent/ticker-posts

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി; അവസാനിപ്പിച്ചത് 25 വര്‍ഷത്തെ സേവനം

ന്യൂയോർക്ക്: പ്രണയദിനത്തിൽ പ്രവർത്തനം അവസാനിപ്പിച്ചു ഇന്റർനെറ്റ് എക്സ്പ്ലോറർ 11. ഫെബ്രുവരി 14നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ പൂർണമായും അവസാനിപ്പിച്ചത്. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നുമാണ് പ്രവർത്തനരഹിതമാകുന്നത്.[www.malabarflash.com]

മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സേവനം അവസാനിപ്പിക്കാൻ പോകുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.ബ്രൗസറിനെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 14-ന് ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ശാശ്വതമായി പ്രവർത്തനരഹിതമാക്കുമെന്ന് റെഡ്മോണ്ട്കമ്പനി ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. 

2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻ‍ഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ നിലവിൽ സപ്പോർട്ട് ചെയ്യുന്ന വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളിൽ ഈ സേവനം ലഭ്യമാകുന്നുണ്ട്.

ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ 25 വർഷത്തെ സേവനമാണ് പൂർണമായും അവസാനിപ്പിച്ചത്. ആദ്യകാല ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ. 1995ലാണ് വിൻഡോസ് 95 ന്റെ അധിക ഫീച്ചറായി ഇന്റർനെറ്റ് എക്സ്പ്ലോറർ വന്നത്. തുടർന്ന് ഈ സേവനം സൗജന്യമായി നൽകി. ആദ്യകാലങ്ങളിൽ ഒജി സെർച്ച് ബ്രൗസർ എന്ന പേരിലറിയപ്പെട്ട എക്സ്പ്ലോറർ ഏറ്റവും പ്രചാരമുള്ള ബ്രൗസറായി മാറുന്നത് 90 കളുടെ അവസാനത്തിലാണ്. 

11 തവണ പുതുക്കിയ ബ്രൗസറിന്റെ അവസാനത്തെ വേർഷൻ ഇന്റർനെറ്റ് എക്സ്പ്ലോറർ 2013 ആയിരുന്നു എന്നാൽ നിലവിലുളളത് എക്സ്പ്ലോറർ വേർഷൻ 11 ആണ്. വിവരസാങ്കേതിക മേഖലയിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾക്കൊപ്പം എക്സ്പ്ലോററിനെ നവീകരിക്കാൻ കമ്പനി സമയം ചെലവാക്കിയിരുന്നില്ല. ഇന്റർനെറ്റ് ലോകത്ത് ഗൂഗിൾ ക്രോമും മറ്റു സെർച്ച് എഞ്ചിനുകളും ആധിപത്യം സ്ഥാപിച്ചതോടെ എക്സ്പ്ലോററുടെ ഉപയോക്താക്കൾ കുറയുകയായിരുന്നു.

Post a Comment

0 Comments