Top News

പൊറോട്ട കഴിച്ച് അലര്‍ജി രോഗം കൂടി; 16 കാരി മരിച്ചു

ഇടുക്കി: പൊറോട്ട കഴിച്ച് അലര്‍ജി രോഗം കൂടി പെണ്‍കുട്ടി മരിച്ചു.ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ്(16) മരിച്ചത്. മൈദ, ഗോതമ്പ് എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ച് കുട്ടി മുന്‍പ് ചികിത്സയിലായിരുന്നു.അലര്‍ജി കൂടിയതോടെ കുട്ടി ബോധരഹിതയാകുകയും ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു.[www.malabarflash.com]

അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് കരുതി ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയിരുന്നു. വ്യാഴാഴ്ച  വൈകിട്ടാണ് കുട്ടി പൊറോട്ട കഴിച്ചത്. എന്നാല്‍ ഉടന്‍ തന്നെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പെട്ടെന്ന് ആരോഗ്യനില വീണ്ടും വഷളായി. പിന്നാലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നയന്‍മരിയ.

Post a Comment

Previous Post Next Post