Top News

വനിത പോലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ. സീനിയർ സിവിൽ പോലീസ് ഓഫീസർ കല്ലോട് കൈ പ്രത്ത് കുന്നമംഗലത്ത് ബീന (46) യെയാണ് വീടിന്റെ പുറക് വശത്തെ ചായ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.[www.malabarflash.com]

തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.. 4 മണി വരെ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീടാണ് മരണ വിവരം അറിയുന്നത്.

റൂറൽ എസ്.പി കറുപ്പ സാമി, ഡി വൈ എസ് പി മാരായ ബാലചന്ദ്രൻ , ഹരിദാസ് തുടങ്ങി ഉന്നത പോലീസ് അധികാരികൾ താലൂക്ക് ആശുപത്രിയിൽ എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. 

ചെമ്പനോട പുളിയുള്ള കണ്ടി പരേതനായ കുട്ടികൃഷ്ണൻ കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ്. ഭർത്താവ് അരവിന്ദൻ ( അമൃത യൂണിവേഴ്സിറ്റി, എട്ടി മടൈ, കോയമ്പത്തൂർ). മക്കൾ ഗൗതം കാർത്തിക് , ഗഗൻ കാർത്തിക് (ഇരുവരും വിദ്യാർത്ഥികൾ ) . സഹോദരങ്ങൾ മോഹനൻ , ബാബു.

Post a Comment

Previous Post Next Post