Top News

അസുഖത്തെത്തുടർന്ന് കാസർകോട് സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: അസുഖത്തെത്തുടർന്ന് കാസർകോട് സ്വദേശി മരിച്ചു. അടുക്കത്ത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.[www.malabarflash.com]


പരേതനായ മുഹമ്മദ്‌ കുഞ്ഞി - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. മക്കൾ: ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അഹ്‌മദ്‌, റഊഫ്, അബ്ദുർ റഹ്‌മാൻ, സുഹ്‌റ, ആയിഷ, സൗദ, ഹാജിറ, അസ്മിയ.

ദുബൈ ദേര ഇറാനി ബസാറിലെ അൽ റാസിൽ വ്യാപാരിയായിരുന്നു ഹാരിസ്. വലിയ സുഹൃദ്ബന്ധത്തിന് ഉടമയായ ഇദ്ദേഹം കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ദേളി സഅദിയ്യ സ്ഥാപനങ്ങളുടെ സഹകാരി കൂടിയായിരുന്നു.

എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന, പലർക്കും തണലായിരുന്ന ഹാരിസിന്റെ വിയോഗം പ്രവാസികൾക്ക് വലിയ വേദനയാണ് പകർന്നത്.

Post a Comment

Previous Post Next Post