Top News

ബലാത്സംഗ കേസിൽ ആശാറാം ബാപ്പു കുറ്റവാളിയെന്ന് കോടതി

ന്യൂഡൽഹി: 2013ലെ ബലാത്സംഗ കേസിൽ ആശാറാം ബാപ്പു കുറ്റവാളിയെന്ന് കോടതി. ഗാന്ധിനഗർ കോടതിയുടേതാണ് വിധി. ശിക്ഷ നടപടികൾ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും.[www.malabarflash.com]


കേസിൽ പങ്കുണ്ടായിരുന്ന ബാപ്പുവിന്റെ ഭാര്യയേയും മക്കളെയും കോടതി വെറുതെവിട്ടു. നിലവിൽ ആശാറാം ബാപ്പു 2018ലെ ബലാത്സംഗ കേസിൽ ജോധ്പുർ സെൻട്രൽ ജയിലിൽ തടവിലാണ്.

2013ലാണ് സൂറത് സ്വദേശിയായ സ്ത്രീയെ ഇയാൾ ബലാത്സംഗം ചെയ്യുന്നത്. തന്റെ ആശ്രമത്തിലുണ്ടായിരുന്ന സ്ത്രീയെ ആശാറാം ബാപ്പു നിരന്തരം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഈ കേസാണ് ഇപ്പോൾ തെളിയിക്കപ്പെട്ടത്.

Post a Comment

Previous Post Next Post