Top News

ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; നഗരസഭ കൗണ്‍സിലറടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ഉദുമ: ഉദുമ പളളത്തില്‍ മെട്രോ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ പോലീസിനെ അക്രമിച്ച കേസില്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറായ മുസ്ലിം ലീഗ് നേതാവാടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി ബ്രദേര്‍സ് ബാവാ നഗറും എഫ്‌സി കാറാമ മൊഗ്രാല്‍ പുത്തൂരും തമ്മിലുളള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്.[www.malabarflash.com]


സംഘര്‍ഷത്തിനിടെ പോലീസിനു നേരെയുണ്ടായ കല്ലേറില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ പല്ല് പൊട്ടി. കാഞ്ഞങ്ങാട് ബാവ നഗറിന്റെ ടീമിനൊപ്പം കളി കാണാന്‍ വന്നവരും സംഘാടകരുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷത്തിന്റെ ആരംഭം. 

സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പോലീസ് പിന്തിരിപ്പിച്ച ശേഷം റോഡിലെത്തിയ ബാവ നഗര്‍ ടീമിനൊപ്പമുള്ള 50 ഓളം പേര്‍ സംഘടിക്കുകയും പോലീസിന് നേരെ കല്ലെറ് നടത്തുകയായിരുന്നു. ബേക്കല്‍സ് റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രശോഭി നാണ് കല്ലേറില്‍ പല്ല് പൊട്ടിയത്. ഗുരുതരമായി പരിക്കേറ്റ പ്രശോഭ് ചികില്‍സയിലാണ്. 

കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ബാവ നഗറിലെ സി.കെ.അഷറഫിനെ സംഭവ സ്ഥലത്ത് നിന്നും ബേക്കല്‍ പോലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ബാവ നഗര്‍ സ്വദേശികളായ അമീറലി (21), മുഹമ്മദ് ഇംതിയാസ് (24) എന്നിവരും അറസ്റ്റിലായി. ഇരുവര്‍ക്കുമെതിരെ പോലീസിനെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഘര്‍ഷസ്ഥലത്ത് നിന്നതിന് ജാമ്യം ലഭിക്കുന്ന വകുപ്പിലാണ് അഷറഫിനെതിരെ കേസെടുത്തത്. 

ടീം മാനേജര്‍ ബാവ നഗറിലെ മൊയ്തുവടക്കം 50പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികള്‍ സ്വീകരിച്ചത്.

Post a Comment

Previous Post Next Post