Top News

സ്കൂൾ വിദ്യാർഥിനിയുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ

വർക്കല: സ്കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ കറങ്ങിയ യുവാവ് പിടിയിൽ. ഒറ്റൂർ ചേന്നൻകോട് പ്രസിഡന്റുമുക്ക് പി.എസ് മന്ദിരത്തിൽ മാഫീൻ (22) ആണ് അറസ്റ്റിലായത്.[www.malabarflash.com]


ഫേസ്ബുക്ക് വഴിയാണ് ഇരുവരും സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് തിങ്കളാഴ്ച കാറിലെത്തിയ യുവാവ് പെൺകുട്ടിയെയും കയറ്റി പോവുകയായിരുന്നു.

സ്കൂളിൽ പോയ പെൺകുട്ടിയ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ യുവാവിനൊപ്പം പെൺകുട്ടി കാറിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനവും യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post