Top News

നടുവേദനക്ക് ഓപ്പറേഷന് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉദുമ: നടുവേദനക്ക് ഓപ്പറേഷന് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളം തെക്കേക്കരയിലെ പരേതനായ അബ്ദുൽ ഖാദറിൻ്റെയും സഫിയയുടെയും മകൻ മുഹമ്മദ് യാസീൻ (29) ആണ് മരണപ്പെട്ടത്.[www.malabarflash.com]

തിങ്കളാഴ്ച ഉച്ചയ്ക്ക് മംഗളൂരു ഏനപ്പോയ ആസ്പത്രിയിൽ നിന്നാണ് ഓപ്പറേഷന് വിധേയനായത്. വൈകുന്നേരത്തോടെ റൂമിലേക്ക് മാറ്റിയ യാസീൻ കുടുംബക്കാരോട് സംസാരിച്ചി രുന്നു. റൂമിൽ വിശ്രമിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡോക്ടർമാർ എത്തി പരിശോധിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

ഗൾഫിലായിരുന്ന മുഹമ്മദ് യാസീൻ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.സഹോദരങ്ങൾ: സിറാജ്, സറീന, മുഹമ്മദ് അമീൻ. 

എല്ലാവരോടും നല്ല സൗഹൃദ ബന്ധം പുലർത്തിയിരുന്ന യാസീൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Post a Comment

Previous Post Next Post