Top News

ബേക്കൽ ബി ആർ. സി. ശില്പശാല; പ്രാദേശിക ചരിത്രം രചിക്കാന്‍ വിദ്യാർഥികൾ കപ്പലോട്ടക്കാരെ തേടിയെത്തി

ഉദുമ: ചരിത്രാവബോധം വളർത്തുന്ന പരിപാടിയായ 'പാദമുദ്ര'
യുടെ ഭാഗമായി നാട്ടിലെ കപ്പലോട്ടക്കാരുടെ ചരിത്രം തേടി വിദ്യാർഥികൾ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിലെത്തി. സമഗ്ര ശിക്ഷ കേരള ബേക്കൽ ബി. ആർ. സി. സംഘടിപ്പിച്ച ശില്പശാലയിൽ ബേക്കൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളാണ് കപ്പലോട്ടക്കാരുമായി സംവദിക്കാനെത്തിയത്.[www.malabarflash.com]

ഉദുമ, ചെമ്മനാട്, പള്ളിക്കര പഞ്ചായത്തുകളിലെ മർച്ചന്റ് നേവി ജീവനക്കാരുടെ വ്യാപനവും അവരിലൂടെ ഉണ്ടായ സാംസ്‌കാരികവും സാമൂഹികവും അതിലുപരി സാമ്പത്തികവുമായ കൂട്ടായ്‌മയുടെ ചരിത്രത്തിലൂടെ രചനാപരമായ സാധ്യതകൾ കണ്ടെത്തുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം. 

 മർച്ചന്റ് നേവി ക്ലബ്‌ ഹാളിൽ ജില്ല പ്രോഗ്രാം ഓഫീസർ കെ. പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ. എം. ദിലിപ്കുമാർ (ബേക്കൽ ബി. ആർ.സി. ബി.പി. സി ) അധ്യക്ഷനായി. ബി. ആർ.സി ട്രെയിനർ സനിൽ കുമാർ വെള്ളുവ (ബിആർസി ട്രെയിനർ) , എം. നിഷിദ, രമ്യ (സി.ആർ.സി.സി.മാർ) എന്നിവർ നേതൃത്വം നൽകി. 

മർച്ചന്റ്നേവി ക്ലബ്‌ പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി, ജനറൽ സെക്രട്ടറി യു. കെ.ജയപ്രകാശ്, ട്രഷറർ കൃഷ്ണൻ മുദിയക്കാൽ എന്നിവർ കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകി.

ആദ്യ ദിന ക്യാമ്പ് ഉദുമ വനിതാബാങ്ക് ഹാളിൽ എഴുത്തുകാരൻ അനീഷ് വെങ്ങാട് ഉദ്ഘാടനം ചെയ്തു. കെ.എം. ദിലീപ്കുമാർ അധ്യക്ഷനായിരുന്നു. വിവിധ ചരിത്രസ്മാരകങ്ങൾ പരിചയപ്പെടുത്തി അവതരണങ്ങൾ നടന്നു.

Post a Comment

Previous Post Next Post