Top News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ നിയമസഭ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചത്.[www.malabarflash.com]

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് ജില്ലയിലെ എംഎല്‍എമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ തുടങ്ങിയവരും ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
 
61ാമത് സംസ്ഥാനതല സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെയെന്ന് സർക്കാർ .ഈ വർഷം കോഴിക്കോട് വെച്ചാണ് കലോത്സവം നടക്കുന്നത്. 24 വേദികളാണ് കലോത്സവത്തിന് ഒരുങ്ങിയിരിക്കുന്നത്. 

എറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പാണ് ആദരവായി നല്‍കുന്നത്.

1957 ല്‍ ജനുവരി 25 മുതല്‍ 28 വരെ എറണാകുളം എസ്ആര്‍വി ഗേള്‍സ് ഹൈസ്‌കൂളിലാണ് ആദ്യമായി യുവജനോത്സവം സംഘടിപ്പിച്ചത്. ഏതാനും മുറികളില്‍ പന്ത്രണ്ട് ഇനങ്ങളും പതിനെട്ട് മത്സരങ്ങളുമായി ആരംഭിച്ച സ്‌കൂള്‍ കലോത്സവം ഇന്ന് 61ാമത് കലോത്സവത്തിലെത്തുമ്പോള്‍ 239 ഇനങ്ങളാണ് ഉള്ളത്. ഇതില്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി ഏകദേശം 14000 ത്തോളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 എന്നീ ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ പൊയിന്റ് നേടുന്ന ജില്ലക്ക് ആകര്‍ഷകമായ സ്വര്‍ണ്ണ കപ്പ് ആണ് നല്‍കുന്നത്. 1987 ലാണ് ഈ പതിവ് ആരംഭിച്ചത്. സ്വര്‍ണ് കപ്പ് വിതരണം ഇപ്പോഴും തുടര്‍ന്നുണ്ട്. 

രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തരണം ചെയ്ത്‌കൊണ്ടാണ് ഈ വര്‍ഷത്തെ കലോത്സവത്തിന് കോഴിക്കോട് തുടക്കം കുറിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം കേരളത്തിലെ ജനങ്ങള്‍ക്ക് അതെല്ലാം മറന്ന് ആഘോഷിക്കാനുള്ള ദിനങ്ങളാണ് വരാന്‍ പോകുന്നത്. 

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പുറത്തു വിട്ടു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞടുത്തത്. മേളകളുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയും, മേളകള്‍ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാം വണ്ണം ഉള്‍പ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

കോഴിക്കോട് നടക്കുന്ന സ്‌കൂള്‍ കലോത്സവ വേദികള്‍:
1. വിക്രം മൈതാനം
2. സാമൂതിരി ഹാള്‍ 
3.സാമൂതിരി ഗ്രൗണ്ട്
4. പ്രൊവിഡന്‍സ് ഓഡിറ്റോറിയം
5. ഗുജറാത്തി ഹാള്‍. 
6. സെന്റ് ജോസഫ്‌സ് ബോയ്‌സ്
7. ആഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ്
8. എം.എം. എച്ച്.എസ്.എസ്. പരപ്പില്‍ ഗ്രൗണ്ട്
9. എം.എം. എച്ച്.എസ്.എസ്. പരപ്പില്‍ ഓഡിറ്റോറിയം
10. ഗണപത് ബോയ്‌സ് എച്ച്.എസ്.എസ്
11. അച്യുതന്‍ ഗേള്‍സ് ഗ്രൗണ്ട്
12. അച്യുതന്‍ ഗേള്‍സ് ജി.എല്‍.പി.എസ്
13. സെന്റ് വിന്‍സന്റ് കോളനി ജി.എച്ച്.എസ്.എസ്
14. എസ്.കെ പൊറ്റക്കാട് ഹാള്‍
15. സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍
16. ജി.എച്ച്.എസ്.എസ് കാരപറമ്പ്
17. സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്
18. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഗ്രൗണ്ട് ഈസ്റ്റ് ഹില്‍ 
19.മര്‍ക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പാലം
20. ടൗണ്‍ ഹാള്‍ 
21. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ് 
22. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
23. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
24. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്

Post a Comment

Previous Post Next Post