Top News

കാസറകോട് മെഡിക്കൽ കോളേജ് 'ദശ വാർഷിക ആഘോഷം' പാലക്കുന്നിൽ നടന്നു

ഉദുമ: കാസറകോട് ജില്ലയിലെ മെഡിക്കൽ കോളേജിന് തറക്കല്ലിട്ട് 10 വർഷം പൂർത്തിയായ സാഹചര്യത്തിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ പൂർണ തോതിൽ സജ്ജമാകാത്ത സാഹചര്യത്തിൽ പ്രതിഷേധ സമരപരിപാടിയുമായി മൂവ്മെന്റ് ഫോർ ബെറ്റർ കേരള (എം. ബി. കെ) എന്ന സംഘടന. പാലക്കുന്നിൽ പ്രതിഷേധ കൂട്ടായ്മയും മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന്റെ 'ദശ വാർഷികാഘോഷവു' നടത്തി.[www.malabarflash.com]

പ്രതിഷേധ കൂട്ടായ്മ സാമൂഹ്യപ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ കൂട്ടായ്മയോട് അനുബന്ധിച്ച് പ്രദീപ് വെള്ളമുണ്ട വരച്ച കാർട്ടൂണുകളുടെ പ്രദർശനം ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മൂവ്മെന്റ് ഫോർ ബെറ്റർ കേരള കോർ കമ്മിറ്റിയംഗം അഹമ്മദ് കിർമാണി അധ്യക്ഷനായി. 

ശ്രീനാഥ് ശശി,  ഹക്കീം കുന്നിൽ, രവിശ തന്ത്രി കുണ്ടാർ,സലാം അപ്സര, ബി.ടി. ജയറാം, ഖാലിദ് കൊളവയൽ, ഷാഹുൽ ഹമീദ് കളനാട്, താജുദ്ദീൻ പടിഞ്ഞാർ,  ഗണേശൻ അരമങ്ങാനം,  ഉമ്മുഹാനി, പാലക്കുന്നിൽ കുട്ടി, മുഹമ്മദ് വടക്കേക്കര,  ഷോബി ഫിലിപ്പ് ,  സൂര്യനാരായണ ഭട്ട്,  കൃഷ്ണൻ തണ്ണോട്ട്, നാസർ കൊട്ടിലങ്ങാട്, മുരളി പള്ളം, എഴുത്തുകാരൻ പ്രേമചന്ദ്രൻ ചോമ്പാല,  നാസർ ചെർക്കളം,  ഹക്കീം ബേക്കൽ, കെ ബി. മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാൻ തുരുത്തി, കെ ബി മുഹമ്മദ് കുഞ്ഞി, പ്രദീപ് വെള്ളമുണ്ട, ചിത്രകാരൻ സുരേന്ദ്രൻ കുക്കാനം, അബ്ദുൽ ഖയും, രഹൂഫ് ബായിക്കര എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post