Top News

സി.കെ.ശ്രീധരനെതിരെ ഉദുമയില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ പ്രതിഷേധം

ഉദുമ: രക്തസാക്ഷി കുടുംബത്തെ ഒറ്റികെടുതെന്നു അരോപിച് സി . കെ.ശ്രീധരനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഉദുമയില്‍ പ്രതിഷേധ പ്രകടനം നടത്തി.[www.malabarflash.com]


ജില്ല കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് നേതാക്കളായ കെ.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീധരന്‍ വയലില്‍, ശ്രീജ പുരുഷോത്തമന്‍, അന്‍വര്‍ മാങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്‍, പി.ആര്‍ ചന്ദ്രന്‍, അഡ്വ: ബി.എം. ജമാല്‍, കെ എം അമ്പാടി, യൂത്ത് കോണ്‍ഗ്രസ്സ് ജില്ല സെക്രട്ടറി രാജിക ഉദയമംഗലം, കമലാക്ഷന്‍ നാലാവാതുക്കല്‍, അനീഷ് പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post