Top News

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം; പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

ഇടുക്കി: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമേട് സ്വദേശികളായ നിഷിൻ, അഖിൽ, നോയൽ എന്നിവരാണ് പിടിയിലായത്.[www.malabarflash.com]


സമൂഹമാധ്യമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ആണ് പ്രതികൾ തട്ടികൊണ്ട് പോയത്. പ്രതികളെ പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ മൂന്ന് പേർ ചേർന്ന് കാറിൽകയറ്റി കൊണ്ടുപോകുന്നത് മറ്റ് വിദ്യാർഥികൾ കണ്ടിരുന്നു. ഉടൻ തന്നെ അധ്യാപകരെ അറിയിക്കുകയും അവർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണത്തിൽ പെൺകുട്ടി പ്രതികളിൽ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു പ്രതികൾ തീരുമാനിച്ചിരുന്നത്.

Post a Comment

Previous Post Next Post