Top News

ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ക്കിടയില്‍ ഇനി ചെറുപ്പുളശ്ശേരിയുടെ സ്വന്തം സല്‍മാനും

പാലക്കാട്: ലോകകപ്പ് ആരവങ്ങളാല്‍ ഖത്തര്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ ആരാധകര്‍ക്കിടയില്‍ ഇനി സല്‍മാനുമുണ്ടാകും. കാണികള്‍ക്കിടയില്‍ ആവേശത്തോടെ കൈയ്യടിക്കാന്‍ ഡൗണ്‍സിന്‍ഡ്രോം ബാധിതനായ സല്‍മാന് ഖത്തറില്‍ എത്തി. ഏറെ ആരാധകരുള്ള പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഒരു യൂട്യൂബറും കൂടിയാണ് ഫുട്‌ബോള്‍ പ്രേമിയായ സല്‍മാന്‍ ചെറുപ്പുളശ്ശേരി കുറ്റിക്കോട് സ്വദേശിയാണ്.[www.malabarflash.com]

ഐഎം വിജയന്‍ അടക്കമുള്ളവര്‍ പ്രശംസിച്ച സല്‍മാന്‍ ഇന്ന് ശാരീരിക മാനസിക വെല്ലുവിളികള്‍ തരണം ചെയ്യാനുള്ള ശ്രമത്തിലാണ്. നാട്ടിലും ഗള്‍ഫിലുമായി പ്രവര്‍ത്തിക്കുന്ന ഇസാ ഗ്രൂപ്പാണ് സല്‍മാനെ ഖത്തറില്‍ എത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഈ 34 കാരനെ താരമാക്കി മാറ്റിയത്. ഒന്നരവര്‍ഷം മുമ്പാണ് സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സല്‍മാന്റെ റീല്‍സുകളും ശ്രദ്ധ നേടിയിരുന്നു. നാട്ടുകാര്‍ക്ക പ്രിയങ്കരനായ സല്‍മാന്‍ ഏത് ഫുട്‌ബോള്‍ ക്ലബ്ബിനു വേണ്ടിയും കളത്തിലിറങ്ങാന്‍ തയ്യാറാണ്. എല്ലാ മൈതാനങ്ങളിലും ഇപ്പോള്‍ നിറസാന്നിധ്യം കൂടിയാണ് അദ്ദേഹം. 

കൂടാതെ, ടര്‍ഫുകളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും ഉദ്ഘാടനങ്ങള്‍ക്കായി സല്‍മാനെ തിരക്കിയെത്തുന്നവരും ഒരുപാടുണ്ട്. പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന സല്‍മാന്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് ഒരു പ്രചോദനമായി മാറുകയാണ്.

Post a Comment

Previous Post Next Post