കപ്പലോട്ടക്കാരുടെ തട്ടകത്തിൽ, അവധിയിലുള്ള ജീവനക്കാരെ മാത്രം പങ്കെടുപ്പിച്ച് സീമെൻസ് വാട്സാപ്പ് കൂട്ടായ്‌മയാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിലുള്ള യുവ നാവികരരുടെ എട്ട് ടീമുകൾ പള്ളം കിക്കോഫ് ഗ്രൗണ്ടിൽ അണിനിരന്നു. 150 ഓളം കളിക്കാരാണ് ജേഴ്സിയണിഞ്ഞത്.
കഴിഞ്ഞ വർഷമായിരുന്നു, 'കപ്പലോട്ടക്കാരുടെ കരയിലെ കളി' എന്ന ആശയം നാവികൻ പ്രദീപ് ചക്ലി മുന്നോട്ടു വെച്ചത്. പിന്തുണയുമായി നാട്ടിൽ അവധി ആഘോഷിക്കുന്ന യുവനാവികരും അന്ന് ഒത്തുചേർന്നപ്പോൾ ഇതേ മൈതാനിയിൽ നടത്തിയ ആദ്യ ഫുട്ബോൾ മത്സരം വൻ വിജയമായിരുന്നു. അതിന്റെ തുടർച്ചയാണ് സീസൺ 2 എന്ന് പേരിട്ട് ഞായറാഴ്ച 4 മുതൽ ഇവിടെ തടിച്ചു കൂടിയ കായിക പ്രേമികൾക്ക് മുന്നിൽ നടന്നത്.
ബേക്കൽ പോലിസ് ഇൻസ്‌പെക്ടർ യു. പി. വിപിൻ ഉദ്ഘാടനം ചെയ്തു. പ്രദീപ് ചക്ലി അധ്യക്ഷനായി. പാലക്കുന്നിൽ കുട്ടി, രാജേന്ദ്രൻ മുദിയക്കാൽ, രാജേന്ദ്രൻ കണിയമ്പാടി, നാരായണൻ പാക്കം, സുജിത് കളനാട്, രതീഷ് കൊപ്പൽ, വിനോദ് ഉദയമംഗലം, ധനൽ കുതിരക്കോട് ശ്രീജു തെക്കേക്കര, രാഹുൽ കണ്ണൻ പുല്ലൂർ എന്നിവർ പ്രസംഗിച്ചു. രാത്രി വരെ നീണ്ട മത്സരത്തിൽ കെ.എൽ.14 നെ തോൽപ്പിച്ച് സീ ഫൈറ്റേഴ്ർസ് ചാമ്പ്യന്മാരായി.
അറ്റകുറ്റപണിക്കായി ഏറെ ദിവസം കപ്പൽ ഡോക്കിൽ കിടന്നാൽ അവിടത്തെ ടീമുകളുമായി കളിക്കാൻ നാവികർക്ക് അവസരം കിട്ടാറുണ്ട്. സാഹചര്യം ഒത്തുവന്നാൽ ചരക്ക് നിറക്കാനുള്ള വിശാലമായ അറകളിൽ ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ നടത്തി കപ്പലിലെ വിരസതയ്ക്ക് വിരാമം നൽകുന്ന കായിക പ്രേമികളും മർച്ചന്റ് നേവിയിലുണ്ട്.

0 Comments