Top News

സാംസ്‌കാരിക സമ്മേളനം സൗഹൃദ വേദിയായിതാജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചയ്ക്ക് തുടക്കം; സഅദിയ്യ സനദ് ദാനം ബുധനാഴ്ച

ദേളി: നാലു പതിറ്റാണ്ട് കാലം സഅദിയ്യയെ മുന്നില്‍ നിന്നു നയിച്ച താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും ആണ്ടുനേര്‍ച്ചയ്ക്ക് സഅദാബാദില്‍ സാംസ്‌കാരിക സമ്മേളനത്തോടെ പ്രൗഢ തുടക്കം ബിരുദദാന സമ്മേളനത്തോട  ബുധനാഴ്ച  വൈകീട്ട് സമാപിക്കും.[www.malabarflash.com]


ആണ്ടു നേര്‍ച്ചക്ക് മുന്നോടിയായി എട്ടിക്കുളം താജുല്‍ ഉലമ മഖാമില്‍ നടന്ന സിയാറത്തിന് സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. സഈദ് മുസ്ലിയാര്‍ ഖബര്‍ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. 

സഅദാബാദില്‍ നൂറുല്‍ ഉലമ മഖാം സിയാറത്തിന് ശേഷം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തി. 

ബുധനാഴ്ച  രാവിലെ ആറിന് താജുല്‍ ഉലമാ നൂറുല്‍ ഉലമ മൗലിദ് നടക്കും. പത്ത് മണിക്ക് സഅദി സംഗമവും 10.30ന് അലുംനി മീറ്റും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് സ്ഥാന വസ്ത്ര വിതരണവും ഒരു മണിക്ക് പ്രവാസി സംഗമവും 2 മണിക്ക് പ്രാസ്ഥാനിക സംഗമവും നടക്കും. മുഹമ്മദലി സഖാഫിയുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി ഉദ്‌ബോധനവും നടത്തും.

വൈകിട്ട് 5ന് സമാപന സനദ് ദാന പ്രാര്‍ത്ഥന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളൂടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രെട്ടറി ബദ്‌റുസ്സാദാത് സയ്യദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. 

സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനവും സഅദിയ്യ പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത് സനദ് ദാന പ്രഭാഷണവും പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും.

കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, ഹസന്‍ മുസ്ലിയാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, കെ കെ ഹുസ്സൈന്‍ ബാഖവി, എം വി അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, വി പി എം ഫൈസി വില്ലിയപള്ളി, കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി, ഡോ അബ്ദുല്‍ ഹകീം അസ്ഹരി ഷാഫി സഅദി ബാംഗ്ലൂര്‍ സി എന്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിക്കും. 
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 
നാല് പതിറ്റാണ്ടോളം കാലം സഅദിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെ പരിപാടിയില്‍ ആദിരിക്കും.
കെ പി ഹുസ്സൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറയും.

ലഹരിക്കെതിരെ പ്രതിജ്ഞ എടുത്ത് സഅദിയ്യ ഗ്രാന്റ് അസ്സംബ്ലി
ദേളി:  വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതു സമൂഹത്തിനെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സഅദിയ്യ സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഗ്രാന്റ് അസ്സംബ്ലി ശ്രദ്ദേയമായി. ബേക്കല്‍ ഡി വൈ എസ് പി അഡ്വ. സുനില്‍ കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. 
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കീനോട്ട് അവതരിപ്പിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ജാഫര്‍ തങ്ങള്‍ മാണിക്കോത്ത്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഷാഫി ഹാജി കീഴൂര്‍, സി എല്‍ ഹമീദ്, നാസര്‍ ബന്താട്, അഹ്‌മദലി ബെണ്ടിച്ചാല്‍, ആസിഫ് ഫാളിലി, ഫാറൂഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രിന്‍സിപ്പാള്‍ ഹനീഫ് അനീസ് സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

നൂറുല്‍ ഉലമ സമന്വയ വിദ്യാഭ്യാസത്തിന് പുതുവഴി തുറന്ന നായകന്‍ - മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍
ദേളി:  സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിലൂടെ സമൂഹത്തിന് പുതിയ ദിശാ ബോധം നല്‍കിയ നവോത്ഥാന നായകനാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍.

സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

പരസ്പര സഹകരണത്തിന്റേയും കേരളീയ മാതൃകയെ ശക്തിപ്പെടുത്താന്‍ എല്ലാവരുംം ഒത്തു നില്‍ക്കണം. കൊണ്ടും കൊടുത്തുമുള്ള നമ്മുടെ പൈതൃകത്തിന് ഹാനി പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതേതര വിശ്വാസികള്‍ യോജിച്ചു നില്‍ക്കണം. ജാമിഅ സഅദിയ്യ പോലുള്ള സ്ഥാപനങ്ങള്‍ ഈ പൈതൃകത്തെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. എ കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ സ്മരണികയുടെ രണ്ടാം പതിപ്പ് കല്ലട്ര മാഹിന്‍ ഹാജിക്ക് നല്‍കി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുന്‍ മന്ത്രി സി ടി അഹ്‌മദലി, ജില്ലാ പഞ്ചായത്ത് വൈ പ്രസിഡന്റ് പാദുര്‍ ഷാനവാസ്, എന്‍ എ അബൂബക്കര്‍ ഹാജി, എം എ ലതീഫ്, അസീസ് കടപ്പുറം, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മൊയ്തീന്‍ കുഞ്ഞി കളനാട്, മുല്ലച്ചേരി അബ്ദുല്‍ കാദിര്‍ ഹാജി, അഹ്‌മദ് കെ മാണിയൂര്‍, അബ്ദുല്ല ഹാജി കുവൈത്ത്, സി എല്‍ ഹമീദ്, അഹ്‌മദലി ബെണ്ടിച്ചാല്‍ ഷാഫി ഹാജി കീഴൂര്‍, ഇബ്രീഹിം കല്ലട്ര, മൊയ്തീന്‍ കുഞ്ഞി കളനാട്, അബ്ദുല്‍ കാദിര്‍ ഹാജി പാറപ്പള്ളി, റസാഖ് ഹാജി മേല്‍പ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post