Top News

വിവാഹം ഞായറാഴ്ച, തിങ്കളാഴ്ച കാണാതായി; നവവധുവിനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകൾ നന്ദിനി ആണ് മരിച്ചത്. 21 വയസായിരുന്നു.[www.malabarflash.com]
 

പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ എഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടിന് ശേഷം ഇന്ന് ബന്ധുകൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post