Top News

കാസർകോട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണം

പാലക്കുന്ന് : ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഒ.പി. പരിശോധനയിൽ മാത്രം ഒതുങ്ങിപ്പോയ കാസർകോട് മെഡിക്കൽ കോളേജ് പൂർണമായ രീതിയിൽ പ്രവർത്തനക്ഷമമാക്കണമെന്ന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

എയിംസ് ജില്ലയിൽ അനുവദിക്കാത്തതിലും 17 വർഷം പിന്നിട്ടിറ്റും കോട്ടിക്കുളം റെയിൽവേ മേൽപാലം നിർമാണത്തിന്റെ ടെൻഡർ വിളിക്കാത്തതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. 

ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് സുരേഷ്കുമാർ പാലക്കുന്ന് അധ്യക്ഷനായി.ക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരി, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ടി. കെ. കൃഷ്ണൻ, പ്രാദേശിക സമിതി ഭാരവാഹികളായ ജയാനന്ദൻ പാലക്കുന്ന്, മോഹൻദാസ് ചാപ്പയിൽ, നാരായണൻ ചാമത്തോട്ടം, വിജയൻ തെല്ലത്ത്‌ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post