Top News

വിവാഹമോചന വാർത്തകൾക്കിടയിൽ റിയാലിറ്റി ഷോയിൽ ഒന്നിച്ച് സാനി മിർസയും ഷൊയ്ബ് മാലിക്കും

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റർ ഷൊയ്ബ് മാലിക്കും വിവാഹബന്ധം വേർപെടുത്തുന്നുവെന്ന വാർത്ത പ്രചരിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായി. ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും ഇനി നിയമപരമായ നടപടികൾ മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് ഇരുവരുടേയും അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.[www.malabarflash.com]


ഇതിനിടയിലാണ് ആരാധകരെ ഞെ‌ട്ടിച്ച് താരങ്ങളെ ഒന്നിച്ചു നിർത്തിയുള്ള റിയാലിറ്റി ഷോയുമായി ഒടിടി പ്ലാറ്റ്ഫോമായ ഉർദുഫ്ളിക്സിന്റെ പോസ്റ്റർ പുറത്തുവന്നത്.

പാകിസ്ഥാനിലെ ആദ്യ ഉർദു ഒടിടി പ്ലാറ്റ്ഫോമാണ് ഉർദുഫ്ളിക്സ്. "ദി മിർസ മാലിക് ഷോ" എന്ന പേരിട്ടിരിക്കുന്ന പരിപാടിയിലാണ് സാനിയയേയും ഷൊയ്ബ് മാലിക്കിനേയും ഒന്നിച്ച് കാണിച്ചിരിക്കുന്നത്.

പരിപാടി ഉടൻ തന്നെ സംപ്രേഷണം ചെയ്യുമെന്നും സോഷ്യൽമീഡിയിൽ പങ്കുവെച്ച പോസ്റ്ററിൽ പറയുന്നു. എന്തായാലും വേർപിരിയൽ വാർത്തയിൽ നിരാശരായ ആരാധകർക്ക് സന്തോഷമുണ്ടാക്കുന്നതാണ് പോസ്റ്റർ.

ഇരുവരേയും ഒന്നിച്ച് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ആരാധകർ പറയുന്നത്. പോസ്റ്ററിന് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

അതേസമയം, വേർപിരിയൽ വാർത്തയെ കുറിച്ചോ, ഒന്നിച്ചുള്ള റിയാലിറ്റി ഷോയെ കുറിച്ചോ സാനിയയോ ഷൊയ്ബോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Post a Comment

Previous Post Next Post