Top News

നിറഞ്ഞാടി 'കാന്താര'; ബോക്സ് ഓഫീസ് കളക്ഷൻ 300 കോടി കടന്നു

കന്നഡയിൽ നിന്ന് വന്ന 'കാന്താര' രാജ്യത്തുടനീളം വളരെയധികം ശ്രദ്ധ ആകർഷിച്ചു. ഋഷഭ് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തിയിരുന്നു. വിവിധ ഭാഷകളിലെ സൂപ്പർതാരങ്ങൾ അടക്കം പ്രശംസിച്ച 'കാന്താര'യ്ക്ക് എല്ലായിടത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. ഒക്ടോബർ 20ന് പ്രദർശനത്തിനെത്തിയ മലയാളം പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദിയിലടക്കം അതിശയകരമായ കളക്ഷനുകളാണ് 'കാന്താര' നേടുന്നത്. അരവിന്ദ് എസ് കശ്യപാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈൻ ധരണി ആണ്.

Post a Comment

Previous Post Next Post