NEWS UPDATE

6/recent/ticker-posts

സഅദിയ്യ സനദ് ദാനം, താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച: സ്‌നേഹ സഞ്ചാരം 15ന് ആരംഭിക്കും

കാഞ്ഞങ്ങാട് : ദക്ഷിന്ത്യയിലെ പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യ അറബിയ്യയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ് ദാനവും നാലര പതിറ്റാണ്ടോളം കാലം സഅദിയ്യയുടെ സാരഥിയുമായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ താങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നീ മഹത്തുക്കളുടെ ആണ്ട് നേര്‍ച്ചയും നവംബര്‍ 22, 23 തീയതികളില്‍ നടക്കും.[www.malabarflash.com]


പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സേനേഹ സഞ്ചാര സന്ദേശ യാത്ര നവംബര്‍ 15, 16, 17 തീയതികളില്‍ ജില്ലയിലെ 3 മേഖലകളിലായി പ്രയാണം നടക്കും. ഉത്തര മേഖല സഞ്ചാരം 15ന് രാവിലെ 9 മണിക്ക് മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖ്ബറ സിയാറത്തോടെ തുടക്കമാകും. 

സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട് ജാഥാ നായകന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഫാറുഖ് പൊസോട്ട് പ്രസംഗിക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അഷ്‌റഫ് സഅദി ആരിക്കാടി, ഹസ്സന്‍ സഅദി മള്ഹര്‍ ഉപനായകന്മാരായിരിക്കും. അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടി ചെയര്‍മാനും സ്വാദിഖ് ആവളം കോര്‍ഡിനേറ്ററുമാണ്.

മധ്യ മേഖല സഞ്ചാരം രാവിലെ 9.30ന് തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ജാഥാ നായകന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ് അധ്യക്ഷത വഹിക്കും. 

സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെറ്റുംകുഴി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബഷീര്‍ പുളിക്കൂര്‍, ജമാല്‍ സഖാഫി ആദൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഇല്യാസ് കൊറ്റുമ്പ, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം പ്രസംഗിക്കും. റഫീഖ് സഅദി ദേലംപാടി, മുനീര്‍ സഅദി നെല്ലിക്കുന്ന്, അബൂബക്കര്‍ സഅദി നെക്രാജെ ഉപനായകന്മാരായിരിക്കും.

ദക്ഷിണ മേഖല യാത്ര രാവിലെ 9 മണിക്ക് ദേളി നൂറുല്‍ ഉലമ മഖ്ബറ സിയാറത്തോടെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ജാഥാ നായകന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി തങ്ങള്‍ ആദൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 

സഅദിയ്യ സെക്രട്ടറിയേറ്റ് മെമ്പര്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് അധ്യക്ഷത വഹിക്കും. സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മദനി അബ്ദുല്‍ ഹമീദ് ഹാജി കാഞ്ഞങ്ങാട്, സി എല്‍ ഹമീദ് ചെമനാട്, അബ്ദുല്‍ ഹകീം ഹാജി കളനാട്, അഹ്‌മദ് മൗലവി കുണിയ, ഷാഫി ഹാജി കീഴൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഹസൈനാര്‍ സഖാഫി കുണിയ, ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, ഷരീഫ് സഅദി മാവിലാടം ഉപനായകന്മാരായിരിക്കും. വി സി അബ്ദുല്ല സഅദി ചെയര്‍മാനും അഷ്‌റഫ് കരിപ്പൊടി കോര്‍ഡിനേറ്ററുമാണ്.

നവംബര്‍ 16ന് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പാരന്‍സ് കോണ്‍ക്ലേവ് നടക്കും. സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ മുത്തന്നൂര്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അനസ് അമാനി പുഷ്പഗിരി കീനോട്ട് അവതരിപ്പിക്കും. 

നവംബര്‍ 18 വിളംബര ദിനമായി ആചരിക്കും. അന്നേ ദിവസം ജുമുഅക്ക് ശേഷം പള്ളികളില്‍ പ്രഭാഷണം നടക്കും. പരിപാടിയുടെ ഭാഗമായി യൂണിറ്റ്, മദ്‌റസ, മഹല്ല് കേന്ദ്രീകരിച്ച് പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ നടത്തുന്ന വിഭവ സമാഹരണം നവംബര്‍ 19, 20, 21 തീയതികളില്‍ നടക്കും. 22ന് ഉച്ചക്ക് 1 മണിക്ക് സഅദിയ്യ സാരഥികള്‍ വിഭവങ്ങള്‍ ഏറ്റുവാങ്ങും.

Post a Comment

0 Comments