NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് ആറാട്ടുത്സവം ഫെബ്രുവരി 10 മുതൽ

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഫെബ്രുവരി 10 മുതൽ 16 വരെ നടക്കും.ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനശേഖരണ കൗണ്ടറും ഫണ്ട്‌ പിരിവും നോട്ടീസ് വിതരണവും മേൽശാന്തി നവിൻ ചന്ദ്ര കായർത്തായ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ക്ഷേത്ര ആഘോഷകമ്മിറ്റി പ്രസിഡന്റ് നാരായണൻ മുല്ലച്ചേരി, സെക്രട്ടറി വി. ആർ. സുരേന്ദ്രനാഥ്, ട്രസ്റ്റി ബോർഡ് അംഗം സുധാകരൻ കുതിർമൽ, ആഘോഷ കമ്മിറ്റി, മാത്യു സമിതി ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ചു. 

ഉത്സവത്തിന് മുന്നോടിയായി ഫെബ്രുവരി 5ന് ഓലയും കുലയും കൊത്തും. 10ന് രാവിലെ 8ന് കീഴൂർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ നിന്ന് തൃക്കണ്ണാടേക്ക് എഴുന്നള്ളത്ത്‌ പുറപ്പെടും. 11നും 12നും മധ്യേ കൊടിയേറ്റം. 12.30ന് നൃത്തനൃത്ത്യങ്ങൾ. ഉച്ചയ്ക്ക് അന്നദാനം 4ന് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം വക കലവറ നിറയ്‌ക്കൽ ഘോഷയാത്ര.

13ന് വൈകീട്ട് 5ന് ബേക്കലം കുറുംബ ഭഗവതി ക്ഷേത്രം വക കലവറ നിറയ്‌ക്കൽ ഘോഷയാത്ര. 8ന് അഷ്ടാവധാന പൂജ.14ന് അഷ്ടവിളക്ക് ഉത്സവം. രാവിലെ 10ന് കൃഷ്ണ നൃത്ത നാടകം. ഉച്ച പൂജയ്‌ക്ക്‌ ശേഷം ആധ്യാത്മിക പ്രഭാഷണം. ഉച്ചയ്ക്ക്‌ അന്നദാനം. 3ന് അക്ഷരശ്ലോകം. 8ന് സീ മനോരമ നയിക്കുന്ന സൂപ്പർ സ്റ്റേജ് മെഗാ ഷോ. 

15ന് പള്ളിവേട്ട ഉത്സവം. രാവിലെ 10ന് നാഗപൂജ. 11ന് നൃത്താർച്ചന. ഉച്ചയ്ക്ക് അന്നദാനം. രാത്രി 8ന് എഴുന്നള്ളത്ത്.10ന് നാഗത്തറ പൂജ. 10.45ന് ദർശനബലി.
16ന് ആറാട്ട് ഉത്സവം. രാവിലെ 10ന് കർമയുടെ ഭാരതനാട്യ അരങ്ങേറ്റം. വൈകിട്ട് 4.30ന് ആറാട്ട് കടവിലേക്ക് ആറാട്ട് എഴുന്നള്ളത്ത്‌. രാത്രി 8ന് പുണ്യപുരാണ നാടകം. എഴുന്നള്ളത്ത്‌ തിരിച്ചെത്തിയ ശേഷം തിടമ്പ് നൃത്തവും തുടർന്ന് കൊടിയിറക്കം.

17ന് വൈകിട്ട് 4.30 ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്‌. രാത്രി തെയ്യം കൂടൽ.18ന് മഹാശിവരാത്രി. ഉച്ചയ്ക്ക്‌ മൂവാളംകുഴി ചാമുണ്ഡി തെയ്യം. വൈകിട്ട് 6ന് പ്രദോഷപൂജ, 8ന് കുട്ടികളുടെ നൃത്തനിശ. പുലർച്ചെ തിടമ്പുനൃത്തത്തോടെ സമാപനം.
10 മുതൽ 15 വരെ എല്ലാ ദിവസവും ഭജനയും ശ്രീഭൂതബലിയും ഉണ്ടായിരിക്കും.

Post a Comment

0 Comments