Top News

ബഹുസ്വര മൂല്യങ്ങളുടെ പ്രചാരണത്തിന് കൂട്ടായ ശ്രമം വേണം: സംയുക്ത ജമാഅത്ത്

കുമ്പള: തീവ്രവാദ ആശയങ്ങളിലേക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിലേക്കും യുവാക്കളെ നയിക്കുന്ന ചിന്താധാരകൾക്കെതിരെ മഹല്ല് ജമാഅത്തുകൾ ജാഗ്രത പുലർത്തണമെന്ന് കുമ്പള- മഞ്ചേശ്വരം സംയുക്ത ജമാഅത്ത് വാർഷിക യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

ഇസ്ലാം മുന്നോട്ട് വെക്കുന്ന സഹജീവി സ്‌നേഹത്തിൻ്റെയും ബഹുസ്വര മൂല്യങ്ങളുടെയും പ്രചാരണത്തിന് കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്. വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ യുവാക്കൾ സംഘടിതരാവുകയും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാവുകയും വേണം.

കുമ്പള- മഞ്ചേശ്വരം മേഖലയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ ഖാസിയായി ബൈഅത്ത് ചെയ്ത മഹല്ലുകളുടെ കൂട്ടായ്മയാണ് സംയുക്ത ജമാഅത്ത്.

ഷിറിയ ലത്തീഫിയയില്‍ നടന്ന മഹല്ല് പ്രതിനിധി സംഗമത്തില്‍ സംയുക്ത ജമാഅത്തിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍(പ്രസിഡണ്ട്), മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി, മുഹമ്മദ് ഹാജി പൊയ്യത്ത്ബയല്‍(വൈസ് പ്രസിഡന്റുമാർ), അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക(ജനറല്‍ സെക്രട്ടറി) സുലൈമാന്‍ കരിവെള്ളൂര്‍, അബ്ബാസ് സഖാഫി മണ്ടമ, ബഷീര്‍ മുന്നിപ്പാടി, സിദ്ദീഖ് കോളിയൂര്‍ (സെക്രട്ടറിമാര്‍) , ഡി എം കെ പൊയ്യത്ത്ബയല്‍(ട്രഷറർ).

സയ്യിദ് ജലാലുദ്ദീന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, ഡി എം കെ  പൊയ്യത്ത്ബയല്‍ പ്രസംഗിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും സിദ്ദീഖ് കോളിയൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post