Top News

സ്നേഹ സന്ദേശവുമായി മുക്കുന്നോത്ത് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ ഈച്ചിലിങ്കാൽ പള്ളിയിലെത്തി

ഉദുമ: പള്ളിയും പള്ളിയറയും ഒന്നാണെന്ന സന്ദേശവുമായി ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ഭരണ സമിതി ഭാരവാഹി കൾ ഈച്ചിലിങ്കാൽ മസ്ജിദു സ്സലാമയിലെത്തി.[www.malabarflash.com]


ഉദുമ ടൗൺ മുസ് ലിം ജമാഅ ത്ത് കമ്മിറ്റിക്ക് കീഴിൽ പുതു ക്കി പണിത ഈച്ചിലിങ്കാൽ മസ്ജിദുസ്സലാമ ഉദ്ഘാടനത്തോടത്തോടനുബന്ധിച്ച് പ്രദേശത്തെ ജാതി മത ഭേദമ ന്യേ എല്ലാവർക്കും പള്ളി കാണാൻ അവസരമൊരുക്കിയിരുന്നു. പള്ളി കമ്മിറ്റിയുടെ ക്ഷണമനുസരിച്ചാണ് മുക്കു ന്നോത്ത് കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പള്ളിയിലെത്തിയത്. 

സ്നേഹവും സാഹോദര്യവും സൗഹൃദവും പങ്കിട്ട് പള്ളി ഉദ്ഘാടനത്തിന് ക്ഷേത്ര കമ്മിറ്റി ആശംസകൾ അർപ്പിക്കാനെത്തിയത് മത സൗഹാർദ്ദ ത്തിൻ്റെ വേറിട്ട കാഴ്ചയായി. അന്നദാനത്തിലേക്ക് ആവശ്യ മായ അരിയും പഞ്ചസാരയും ഇവർ കൈമാറി.

ക്ഷേത്ര പ്രസിഡൻ്റ് എം കുഞ്ഞിക്കണ്ണൻ നായർ, ജനറൽ സെക്രട്ടറി കെ കരുണാകരൻ നായർ, ട്രഷറർ രാധാകൃഷ്ണൻ മുക്കുന്നോ ത്ത്, വൈസ്പ്രസിഡൻ്റുമാരായ എവിഹരിഹര സുധൻ, സി കുഞ്ഞിരാമൻ, സെക്രട്ടറി മാരായ കൃഷ്ണൻ പാറ, രാജേഷ് മുക്കുന്നോത്ത്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരാണ് പള്ളിയിലെത്തിയത്.

ഉദുമ ടൗൺ മുസ് ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെഎ മുഹമ്മദലി, ജനറൽ സെക്രട്ടറി യൂസഫ് റൊമാൻസ്, ട്രഷറർ എംബി അബ്ദുല്ലക്കുഞ്ഞി, മൂലയിൽ മൂസ, ഇ കെ മൂസ, ഹമീദ് കുണ്ടടുക്കം, ഇ കെ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി പക്ര, ഇകെ അബ്ദുൽ ലത്തീഫ് എന്നിവർ ഇവരെ മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു.

Post a Comment

Previous Post Next Post