NEWS UPDATE

6/recent/ticker-posts

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: നരഹത്യ ഒഴിവാക്കി, വിചാരണ ഇനി വാഹന അപകട കേസില്‍ മാത്രം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനെതിരേയും വഫയ്ക്കെതിരേയുമുളള മനഃപൂർവ്വമുളള നരഹത്യാ കുറ്റം ഒഴിവാക്കി. തിരുവനന്തപുരം അഡീഷണൽ കോടതിയുടേതാണ് ഉത്തരവ്.[www.malabarflash.com]

വാഹനാപകട കേസില്‍ മാത്രമാണ് ഇനി വിചാരണ നടക്കുക. ശ്രീറാം വെങ്കിട്ടരാമനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന കേസും വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹനക്കേസും മാത്രമായിരിക്കും നിലനിൽക്കുക. കേസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി. വഫയുടേയും ശ്രീറാം വെങ്കിട്ടരാമന്റേയും വിടുതല്‍ ഹര്‍ജികളിലാണ് ഉത്തരവ്. ജൂലൈ 20ന് പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണം.

ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് വിടുതൽ ഹർജിയിൽ വാദം കേൾക്കവെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. അപകടം നടന്നതുമുതൽ തെളിവ് നശിപ്പിക്കാൻ ശ്രീറാം ശ്രമിച്ചിരുന്നു. അറിഞ്ഞുകൊണ്ടുളള ക്രൂരതയാണ് പ്രതികളുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതേസമയം ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാന്‍ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ആരും വഫയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ വഫയ്‌ക്കെതിരെ തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ശ്രീറാമിന്റെ ശരീരത്തില്‍ നിന്ന് കെ.എം ബഷീറിന്റെ രക്തസാമ്പിളുകള്‍ ലഭിച്ചിട്ടില്ല. ബഷീര്‍ കൊല്ലപ്പെട്ട അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന് പങ്കില്ല.മദ്യപിച്ചതിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാനാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ട രാമനും വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ മരിച്ചത്. 

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ട രാമനും വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ മരിച്ചത്.

Post a Comment

0 Comments