Top News

ഭിന്നശേഷിക്കാരനായ യുവാവിനെ പിതാവ് തീകൊളുത്തി കൊന്നു

തൃശ്ശൂര്‍: കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ പിതാവ് തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കര രായമരക്കാര്‍ വീട്ടില്‍ സഹദ്(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് സുലൈമാനെ പോലീസ് കസ്റ്റഡിലെടുത്തു.[www.malabarflash.com]


ഭിന്നശേഷിക്കാരനായ മകനെ സുലൈമാന്‍ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. 

മകനെ കൊലപ്പെടുത്താനായി തലേദിവസം തന്നെ ഇയാള്‍ ഡീസല്‍ വാങ്ങി ശേഖരിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് തീകൊളുത്തിയത്. സുലൈമാന്‍ നേരത്തെയും മകനെയും കുടുംബാംഗങ്ങളെയും മര്‍ദിച്ചിരുന്നതായി ആരോപണങ്ങളുണ്ട്.

Post a Comment

Previous Post Next Post