Top News

എകെജി സെന്റർ ആക്രമണം: ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹർജി തളളി

തി​രു​വ​ന​ന്ത​പു​രം: എകെജി സെന്റർ ആക്രമണത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഐഎം പിബി അം​ഗം പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിനും, ​ഗൂഢാലോചനക്കും കേസെടുക്കണമെന്ന ഹർജി കോടതി തളളി. പൊതു പ്രവർത്തകനായ പായ്ച്ചിറ നവാസിന്റെ ഹർജി തി​രു​വ​ന​ന്ത​പു​രം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തിയാണ് തളളിയത്.[www.malabarflash.com]

എകെജി സെ​ൻറ​ർ ആ​​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്​ ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. കേ​സി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹ​ർ​ജി ത​ള്ളി​യ​ത്.

അതേസമയം എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിൻ ഉപയോഗിച്ച സ്‌കൂട്ടർ കഴിഞ്ഞ ദിവസം കണ്ടെത്തി. കഠിനംകുളത്ത് നിന്ന് ക്രൈംബ്രാഞ്ചാണ് 'ഡിയോ' സ്‌കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവറുടെ സഹോദരന്റെ വീട്ടിൽ നിന്നാണ് സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടെ സ്‌കൂട്ടറാണ് പ്രതി ജിതിൻ സംഭവ ദിവസം ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. 

എകെജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദം. ആക്രമണസ്ഥലത്ത് നിന്ന് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. 

രാസവസ്തു എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. ജിതിന് എതിരെ മറ്റു ഏഴു കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post