Top News

മലപ്പുറത്ത് രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം: അയൽവാസികളും അങ്കണവാടി വിദ്യാർഥികളുമായ 2 കുരുന്നുകൾ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ കാവുങ്ങപ്പറമ്പിൽ നൗഷാദിന്റെ മകൻ അമൻ സയാൻ (3), ഇല്ലത്തുപറമ്പിൽ റഷീദിന്റെ മകൾ ഫാത്തിമ റിയ (4) എന്നിവരാണ് മരിച്ചത്. തൃക്കണ്ടിയൂർ അങ്കണവാടിക്കു സമീപത്തെ പെരിങ്കൊല്ലൻ കുളത്തിൽ വൈകിട്ട് മൂന്നരയോടെയാണു സംഭവം.[www.malabarflash.com]


അങ്കണവാടിയിൽനിന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചു പൂർത്തിയാക്കും മുൻപേ കളിക്കാനായി പുറത്തേക്ക് ഓടിയതായിരുന്നു കുട്ടികൾ. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നപ്പോൾ ഇരു വീട്ടുകാരും പ്രദേശവാസികളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇവർ എങ്ങനെയാണ് കുളത്തിൽ വീണതെന്നു വ്യക്തമല്ല. ഇരുവരുടെയും വീടുകളിൽനിന്ന് 15 മീറ്റർ മാത്രമാണ് കുളത്തിലേക്കുള്ള ദൂരം. ഇടവഴി മറികടന്നാണ് കുട്ടികൾ ഇങ്ങോട്ടെത്തിയത്. കുളത്തിലേക്ക് പ്രവേശിക്കാനായി കവാടം സ്ഥാപിച്ചിരുന്നെങ്കിലും ഇത് തുറന്നു കിടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. നജ്‌ലയാണ് അമൻ സയാന്റെ മാതാവ്. റൈഹാനത്ത് ആണ് ഫാത്തിമ റിയയുടെ മാതാവ്.

Post a Comment

Previous Post Next Post