വൈകീട്ട് മൂന്നുമണിക്ക് ഷംസുദ്ദീനും കുടുംബവും യാത്രചെയ്തിരുന്ന ഓട്ടോറിക്ഷക്കുനേരെ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടിക്കാൻ ശ്രമിച്ച് ഓട്ടോറിക്ഷ ഓവുചാലിലേക്ക് താഴ്ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബൈക്കിൽ സഞ്ചരിച്ചയാളും ഷംസുദ്ദീനും വാക്ക്തർക്കമുണ്ടായിരുന്നു. വീടിനുസമീപത്തുവെച്ചാണ് അപകടമുണ്ടായത്.
ഇതിന്റെ തുടർച്ചയായി രാത്രിയോടെ എത്തിയ ഒരു സംഘം ഷംസുദ്ദീനെ ആക്രമിക്കുകയായിരുന്നു. തലക്കും കണ്ണിനും പരിക്കേറ്റ ഷംസുദ്ദീൻ വടകര സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments