Top News

സാധാരണക്കാരനും ഇനി ഇ.വി വാങ്ങാം; വില കുറഞ്ഞ ഇലക്ട്രിക് കാർ അവതരിപ്പിച്ച് ടാറ്റ

'പീപ്പിൾസ് ഇലക്ട്രിക് കാർ' എന്ന വിശേഷണത്തിന് യോഗ്യമായ സവിശേഷതകളോടെ പുതിയ വാഹനം അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി ടാറ്റ ടിയാഗോ ആണ് വിപണിയിലെത്തിയത്. 8.49 ലക്ഷമാണ് ടിയാഗോ ഇ.വിയുടെ അടിസ്ഥാന മോഡലിന്റെ വില. ഉയർന്ന വകഭേദത്തിന് 11.79 ലക്ഷം വിലവരും.[www.malabarflash.com]


മികച്ച റേഞ്ച്, വിവിധ ചാർജിങ് ഓപ്ഷനുകൾ എന്നിവയും വാഹനത്തിന് നൽകിയിട്ടുണ്ട്. 19.2 kWH, 24 kWH എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഒാപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഒാപ്ഷൻ മാത്രമേ ലഭിക്കൂ. ഏഴ് വിവിധ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാകും.

മികച്ച കരുത്തും വേഗതയുമുള്ള വാഹനമാണ് തിയാഗോ ഇ.വി. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവ വാഹനത്തിൽ ഉണ്ട്.

സാധാരണ ടിയാഗോയ്ക്ക് ഏതാണ്ട് സമാനമാ ഉൾവശം. എന്നിരുന്നാലും, ടിയാഗോ ഇവിക്ക് അകത്തളത്തിൽ ടിഗോർ ഇ.വി പോലെയുള്ള നീല ആക്‌സന്റുകളും പെട്രോളിൽ പ്രവർത്തിക്കുന്ന പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കാൻ ലെതറെറ്റ് സ്റ്റിയറിങ് വീലും സീറ്റുകളും നൽകിയിട്ടുണ്ട്. ഡ്രൈവ് മോഡ് സെലക്ടറിനായി ഗിയർ ലിവറിന് പകരം റോട്ടറി ഡയൽ നൽകുകയും സ്‌പോർട്‌സ് മോഡ് ഫീച്ചർ ചെയ്യുകയും ചെയ്യുന്നു. ടിയാഗോ ഇവിക്ക് ഒരു സ്പെയർ വീൽ ഇല്ല. പകരം പഞ്ചർ റിപ്പയർ കിറ്റ് ലഭിക്കും. ബാറ്ററി പാക്ക് ബൂട്ടിൽ സ്ഥാപിച്ചതാണ് സ്​പെയർവീൽ ഒഴിവാക്കാൻ കാരണം.

സി കണക്ട് ആപ്പ്, ഹിൽ സ്റ്റാർട്ട് ആൻഡ് ഡിസന്റ് അസിസ്റ്റ്, ടിപിഎംഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂസ് കൺട്രോൾ, 45 കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്.

Post a Comment

Previous Post Next Post