Top News

തെരുവുനായ്ക്കളുടെ ഭീഷണി; തോക്കുമായി കുട്ടികള്‍ക്ക് രക്ഷിതാവിന്റെ അകമ്പടി

ബേക്കൽ: തെരുവുനായ ആക്രമണത്തില്‍ നിന്ന് മദ്രസാ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി സേവിക്കുന്ന രക്ഷിതാവിന്റെ വീഡിയോ വൈറല്‍.  ബേക്കലിൽ ഹദാദ് നഗറിലാണ് സംഭവം നടന്നത്.[www.malabarflash.com]

കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ രക്ഷിതാവായ സമീര്‍ ഇത്തരത്തില്‍ എയര്‍ ഗണ്ണുമായി അകമ്പടി സേവിച്ചത്.

13 കുട്ടികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തോക്കുമായി സമീര്‍  നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്‌. തെരുവുനായ്ക്കള്‍ വന്നാല്‍ വെടിവെക്കുമെന്നും പറയുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കുട്ടികളുടെ രക്ഷയും അതിനപ്പുറം സംരക്ഷണത്തിനായുള്ള പ്രായോഗികമായ നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധകൊണ്ടുവരുന്നതിനും കൂടിയാണ് ഇങ്ങനെ ചെയ്തതെന്ന് സമീര്‍ പറഞ്ഞു.

Post a Comment

Previous Post Next Post