Top News

സ്പെഷ്യൽ ക്ലാസെന്ന വ്യാജേന വിളിച്ചുവരുത്തി വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

തൃശൂർ: ഇരിങ്ങാലക്കുടയിൽ സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടിൽ അബ്ദുൽ ഖയ്യും ആണ് അറസ്റ്റിലായത്. 44 കാരനായ ഇയ്യാൾ ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയെയാണ് ലൈംഗീകമായി ഉപദ്രവിച്ചത്.[www.malabarflash.com]


സ്പെഷ്യൽ ക്ലാസ് എടുക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയിൽ വച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ ആക്രമിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം വ്യക്തമായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post