ദേളി: തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ദേളി ജാമിഅ സഅദിയ അറബിയയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന്‍ പരിപാടികള്‍ക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തലോടെ തുടക്കം കുറിച്ചു.[www.malabarflash.com]
വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രകീര്‍ത്തന സംഗമം സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്തു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു. കെ കെ ഹുസൈന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. സൈഫുദ്ദീന്‍ സഅദി നെക്രാജെ നന്ദി പറഞ്ഞു.
Post a Comment