Top News

ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി

മലപ്പുറം: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം തനിക്കും പാർട്ടിക്കും തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാംഗമായിരുന്നു അദ്ദേഹമെന്നും രാഹുൽ പറഞ്ഞു.[www.malabarflash.com] 

ആര്യാടന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 

ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആര്യാടൻ മുഹമ്മദ് ഞായറാഴ്ച രാവിലെ 7.40 ഓടെയാണ് അന്തരിച്ചത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post